യേശു ക്രിസ്തു പകര്‍ന്ന ദൈവിക പ്രബോധനങ്ങള്‍ ജീവിതത്തിൽ സ്വീകരിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം: രാഷ്ട്രപതി ദ്രൗപദി മുർമ്മുവിന്റെ പോസ്റ്റ്‌ ശ്രദ്ധ നേടുന്നു

0

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള സമൂഹത്തിന് ക്രിസ്തുമസ് ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പോസ്റ്റ്‌ ശ്രദ്ധ നേടുന്നു. ക്രിസ്തുമസിനോട് അനുബന്ധിച്ച് പ്രസിഡന്‍റ് ഔദ്യോഗിക വെബ്സൈറ്റില്‍ പങ്കുവെച്ച കുറിപ്പില്‍ രാഷ്ട്രപതി ലോകരക്ഷകനായ ക്രിസ്തുവിനെ പ്രത്യേകം അനുസ്മരിച്ചിട്ടുണ്ട്. ഈ ക്രിസ്തുമസ്ദിനത്തിൽ നമുക്ക് യേശുക്രിസ്തു നൽകിയ ദയയുടെയും സാഹോദര്യത്തിന്റെയും സന്ദേശം ഓർക്കാമെന്നും യേശുവിന്റെ ദൈവിക പ്രബോധനങ്ങള്‍ ജീവിതത്തിൽ സ്വീകരിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

ക്രിസ്തുമസ് മനുഷ്യരാശിയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ്. ഈ ദിവസം യേശുക്രിസ്തു നൽകിയ അനുകമ്പയുടെയും ത്യാഗത്തിന്റെയും സന്ദേശം നാം ഓർക്കുന്നു. പരസ്പരം സ്നേഹത്തോടെയും ദയയോടെയും പെരുമാറാൻ ക്രിസ്തുമസ് ആഘോഷം നമ്മെ പ്രചോദിപ്പിക്കുന്നു. യേശുക്രിസ്തുവിന്റെ ദൈവിക പ്രബോധനങ്ങള്‍ ജീവിതത്തിൽ സ്വീകരിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. സന്ദേശത്തിന്റെ സംപ്ക്ഷിത രൂപം ട്വിറ്ററിലും പ്രസിഡന്‍റ് പങ്കുവെച്ചിട്ടുണ്ട്.

You might also like