കർണാടകയിൽ മതപരിവർത്തനം ആരോപിച്ചു വീണ്ടും അറസ്റ്റ്

0

മടിക്കേരി: മടിക്കേരിയിൽ നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിച്ച് ഹിന്ദുമതത്തിലെ ദൈവങ്ങളെ അവഹേളിക്കുന്ന പുസ്തകം ബലമായി വിൽക്കാൻ ശ്രമിക്കുന്നു എന്നു ആരോപിച്ചു ഹിന്ദു സംഘടനാ പ്രവർത്തകർ നിശാന്ത് എന്ന സഹോദരനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി.

മടിക്കേരിയിലെ ടി.വി.കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മടിക്കേരി സിറ്റി പോലീസ് ചോദ്യം ചെയ്തതിന് ശേഷം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. വിരാജ്പേട്ട താലുക്കിലെ ശിവകേരി സ്വദേശി നിശാന്ത് എച്ച്.ബി മടിക്കേരി സർക്കാർ ആശുപത്രി ഉദ്യോഗസ്ഥൻ ആണ്.

പാസ്റ്റർ ഫ്രെഡി കൂർഗും സഹപ്രവർത്തകരും ചേർന്ന് ഈ സഹോദരന് ജാമ്യം എടുക്കാൻ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. സഹോദരന് ജാമ്യം ലഭിക്കാൻ പ്രാർത്ഥനയിൽ ഓർക്കുക.

വാർത്ത :പാസ്റ്റർ: ഫ്രെഡി കൂർഗ്

You might also like