ഐ പി സി കർണാടക ബൈബിൾ കോളേജ് ബിരുദദാന സമ്മേളനം നടന്നു

0

ബെംഗളൂരു: ഐ പി സി കർണാടക ബൈബിൾ കോളേജ് 29-ാമത് ബിരുദദാന സമ്മേളനം ഐ പി സി കർണാടക സ്റ്റേറ്റ് സെക്രട്ടറി റവ.ഡോ.വർഗീസ് ഫിലിപ്പിൻ്റെ അധ്യക്ഷതയിൽ ഏപ്രിൽ 6-ന് ഐ പി സി കർണാടക ബൈബിൾ കോളേജിൽ നടന്നു

റവ.ഡോ. തോംസൺ കെ മാത്യു മുഖ്യസന്ദേശം നൽകി. വേദപഠനം പൂർത്തിയാക്കിയ 67 വിദ്യാർത്ഥികൾക്ക് ഐ പി സി കർണാടക ബൈബിൾ കോളേജ് പ്രിൻസിപ്പാൾ റവ. സാം ജോർജ് ബിരുദങ്ങൾ സമ്മാനിച്ചു. പാസ്റ്റർ എം ജെ ഡേവിഡ്, ബഹ്റൈൻ, പാസ്റ്റർ കേ എസ് ജോസഫ് (ഐ പി സി കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ്), പാസ്റ്റർ ജോസ് മാത്യു(ഐ പി സി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ്) എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ കേ വി ജോസ് (ഐ പി സി കർണാടക ബൈബിൾ കോളേജ് മാനേജർ) സ്വാഗതവും, പാസ്റ്റർ സുനിൽ ഐസക് നന്ദിയും പറഞ്ഞു. അടുത്ത ക്ലാസുകൾ ജൂൺ ആദ്യവാരം ആരംഭിക്കും. പ്രവേശനത്തിന് ബൈബിൾ കോളേജുമായി ബന്ധപ്പെടുക. (ഫോൺ – 9845378981).

വാർത്ത പാസ്റ്റർ ഫ്രെഡി പി സി കൂർഗ്

You might also like