മണിപ്പൂർ: പാർലമെന്റ് സ്തംഭനം തുടരുന്നു
ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ എംപിമാരുടെ ബഹളത്തെത്തുടർന്ന് തുടർച്ചയായി പത്താം ദിവസവും പാർലമെന്റ് സ്തംഭിച്ചു. പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തെത്തുടർന്ന് ലോക്സഭ നേരത്തെ പിരിഞ്ഞതിനാൽ ഡൽഹി സർവീസസ് ബിൽ ഇന്നലെ ചർച്ചയ്ക്കെടുത്തില്ല. ഉച്ചയ്ക്കുശേഷവും സഭ സമ്മേളിച്ചപ്പോൾ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചതോടെ ലോക്സഭ പിരിഞ്ഞു.
രാജ്യസഭയിൽ മണിപ്പൂർ വിഷയം ചട്ടം 267 പ്രകാരം ചർച്ച ചെയ്യണമെന്ന് 60 നോട്ടീസ് ലഭിച്ചിട്ടും ചെയർമാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ സഭ സമ്മേളിച്ചയുടൻ വാക്കൗട്ട് നടത്തി.