ക്രൈസ്റ്റ് അംബാസിഡേഴ്സിന്റെ ജനറൽ ക്യാമ്പ് രജിസ്ട്രേഷൻ ആരംഭിച്ചു

0

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസിഡേഴ്സിന്റെ ജനറൽ ക്യാമ്പ് ആഗസ്റ്റ് 29, 30, 31, 1 (ചൊവ്വ, ബുധൻ , വ്യാഴം, വെള്ളി) തിയതികളിൽ കുട്ടിക്കാനം മാർ ബെസേലിയോസ് എൻജിനിയറിങ്ങ് കോളേജിൽ നടക്കും.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഈ ചതുർദിന ക്യാമ്പിന്റെ രജിസ്ട്രേഷൻ 750 രൂപയാണ്. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഏ.ജി സഭകളിൽ നിന്നായി ആയിരത്തിലധികം സി.എ അംഗങ്ങൾ പങ്കെടുക്കും. ഡിസ്ട്രിക്ട് സി എ പ്രസിഡന്റ് പാസ്റ്റർ ജോസ് റ്റി ജോർജ് അദ്ധ്യക്ഷത വഹിക്കുന്ന ക്യാമ്പ് 29 ന് സഭാ സൂപ്രണ്ട് റവ.റ്റി.ജെ സാമുവൽ ഉദ്ഘാടനം ചെയ്യും.

വിഞ്‌ജാനപ്രഥവും ആത്മിക പ്രചോദനവു മായ ക്ലാസുകൾ, ചർച്ചകൾ, കാത്തിരിപ്പു യോഗം , ഗെയിംമുകൾ തുടങ്ങി വിവിധ പ്രോഗ്രാമുകൾ ഈ ക്യാമ്പിൽ ക്രമീകരിച്ചിട്ടുണ്ട്. യുവജനങ്ങൾ ഈ കാലഘട്ടത്തിൽ അഭിമുഖീകരിക്കുന്ന വിഷയങ്ങളെ ആസ്പദ മാക്കി പ്രത്യേക കൗൺസിലിങ്ങ് ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്. ബൈബിൾ ക്ലാസുകൾക്കും പ്രഭാഷണങ്ങൾക്കും ഗാനശുശ്രുഷകൾക്കും അനുഗ്രഹിതരായ ദൈവദാസൻമാരും അദ്ധ്യാപകരും നേതൃത്വം നല്കും .

You might also like