ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ 32കാരിയായ മലയാളി യുവതി ഹൃദയാഘാതത്താല്‍ മരിച്ചു.

0

ഷാര്‍ജ: ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ 32കാരിയായ മലയാളി യുവതി ഹൃദയാഘാതത്താല്‍ മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യയാണ് മരിച്ചത്.

ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ ഭര്‍ത്താവ് മൃദുല്‍ മോഹനനൊപ്പം മൂന്നു വര്‍ഷത്തോളമായി ഷാര്‍ജയിലാണ് താമസം. മൃദുല്‍ ദുബൈ കമ്പനിയില്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

You might also like