മഹ്സൂസ്‍ ലോട്ടറിയിലൂടെ ഒറ്റ ദിവസം കൊണ്ട് മാറി മറിഞ്ഞ് ഇന്ത്യന്‍ പ്രവാസിയുടെ ജീവിതം

0

മഹ്സൂസ്‍ ലോട്ടറിയിലൂടെ ഒറ്റ ദിവസം കൊണ്ട് മാറി മറിഞ്ഞ് ഇന്ത്യന്‍ പ്രവാസിയുടെ ജീവിതം. കഴിഞ്ഞ ദിവസം നടന്ന മഹ്സൂസ് ലോട്ടറി നറുക്കെടുപ്പില്‍ ഒരു മില്യണ്‍ യുഎഇ ദിർഹമാണ് പ്രവാസിയായ വെങ്കട്ടിന് ലഭിച്ചിരിക്കുന്നത്. അതായത് 2.25 കോടിയിലേറെ രൂപ. കഴിഞ്ഞ 13 വർഷമായി യുഎഇയിയിലെ പ്രശസ്തമായ ഒരു സൂപ്പർ മാർക്കറ്റ് ശൃംഖലകളിലൊന്നിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്ത് വരികയാണ് വെങ്കട്ട്.

വർഷങ്ങളായി കഠിനാധ്വാനം ചെയ്യുന്ന തനിക്ക് ഈ ലോട്ടറി വിജയം വലിയ ആശ്വാസം നല്‍കുമെന്നാണ് വെങ്കട്ട് പറയുന്നത്. ഭാര്യയും നാല് മക്കളും അടങ്ങുന്നതാണ് പ്രവാസിയുടെ കുടുംബം. മക്കളില്‍ ഒരാളും യുഎഇയില്‍ ജോലി ചെയ്യുന്നുണ്ട്.

പത്ത് വർഷത്തിലേറെയായി ഗള്‍ഫില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും വലിയ പ്രയാസത്തിലൂടെ കുടുംബം കഴിഞ്ഞ് പോവുന്നത്. സാമ്പത്തിക പ്രയാസം രൂക്ഷമായാണ്. ആ സമയത്താണ് ഇത്തരമൊരു ഭാഗ്യം എന്നെ തേടിയെത്തുന്നത്. ആദ്യം തന്നെ നാട്ടിലെ ലോണ്‍ അടച്ച് തീർക്കണം. ഭാര്യയേയും മക്കളേയും ഇനി കൂടുതല്‍ നല്ല രീതിയില്‍ നോക്കണമെന്നും വെങ്കട്ട് കൂട്ടിച്ചേർത്തു.

You might also like