യുകെയില്‍ 2023 ലെ രണ്ടാം ക്വാര്‍ട്ടറില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് കുടിശ്ശികയില്‍ 2.5 ശതമാനം വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ട്.

0

യുകെയില്‍ 2023 ലെ രണ്ടാം ക്വാര്‍ട്ടറില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് കുടിശ്ശികയില്‍ 2.5 ശതമാനം വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ട്. യുകെ ഫിനാന്‍സിന്റെ ഏറ്റവും പുതിയ അരിയേര്‍സ് ആന്‍ഡ് പൊസഷന്‍സ് ഡാറ്റയാണിക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് പ്രകാരം ഈ കാലത്ത് 81,9000 ഹോം ഓണര്‍മാരുടെ മോര്‍ട്ട്‌ഗേജ് തിരിച്ചടവിലാണ് കുടിശ്ശികയുണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ മുമ്പത്തെ ക്വാര്‍ട്ടറിലേക്കാള്‍ ഏഴ് ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.

ലൈറ്റസ്റ്റ് അരിയേര്‍സ് ബാന്‍ഡില്‍ ഇത് പ്രകാരം 30,940 ഹോംഓണര്‍ മോര്‍ട്ട്‌ഗേജുകളാണുള്ളത്. മൊത്തം കുടിശ്ശികയുടെ 2.5 ശതമാനം മുതല്‍ അഞ്ച് ശതമാനം വരെയാണിത്. ഇതിന് മുമ്പത്തെ ക്വാര്‍ട്ടറിലേക്കാള്‍ ഇക്കാര്യത്തില്‍ 12 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. രണ്ടാം ക്വാര്‍ട്ടറില്‍ 89,980 ബൈ ടു ലെറ്റ് മോര്‍ട്ട്‌ഗേജുകളാണ് തിരിച്ചടവ് കുടിശ്ശികയായിരിക്കുന്നത്. മൊത്തം കുടിശ്ശികയുടെ 2.5 ശതമാനമാണിത്. മുന്‍ ക്വാര്‍ട്ടറിലേക്കാള്‍ ഇക്കാര്യത്തില്‍ 28 ശതമാനം വര്‍ധനവാണിക്കാര്യത്തിലുണ്ടായിരിക്കുന്നത്.

You might also like