മെൽബണിൽ പിതൃദിന ആഘോഷം അടുത്ത മാസം മൂന്നിന്

0

മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച്‌, പിതൃദിനം സമുചിതമായി ആഘോഷിക്കുന്നു. അടുത്ത മാസം മൂന്നിന് സെന്റ് മാത്യൂസ് കത്തോലിക്കാ പള്ളി ഫോക്‌നറിലെ 4.15നും, സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളി നോബിൾ പാർക്കിലെ 6.30നും വിശുദ്ധ കുർബാനയോടൊപ്പമാണ് പിതൃദിനം ആഘോഷിക്കുന്നത്. തദ്ദവസരത്തിൽ, ഇടവകയിലെ എല്ലാ പിതാക്കന്മാരെയും ആദരിക്കും.

ഈ മാസം 20,അടുത്ത മാസം മൂന്ന് എന്നീ തിയതികളിലെ വേദപാഠക്ലാസ്സുകളിൽവെച്ച് പിതാക്കന്മാർക്കായി കുട്ടികൾ എഴുതുന്ന പ്രത്യേക പ്രാർത്ഥനകൾ, മൂന്നാം തീയതിയിലെ കുർബാനയിൽ സമർപ്പിച്ചു പ്രാർത്ഥിക്കും. പ്രത്യേക കുർബാനയോടൊപ്പം കാഴ്ചവെപ്പ്, പിതാക്കന്മാരെ ആദരിക്കൽ, പിതൃദിന സന്ദേശം, വിഡിയോ/ ഫോട്ടോ പ്രദർശനം തുടങ്ങിയവയും ഉണ്ടായിരിക്കും.

You might also like