ജി20 വേദിയില്‍ ലോകനേതാക്കളുമായി 15ലധികം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: സെപ്തംബര്‍ 9,10 തീയതികളില്‍ ഇന്ത്യയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളുമായി 15 ലധികം ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
സെപ്റ്റംബര്‍ എട്ടിന്, പ്രധാനമന്ത്രി മോദി ലോക് കല്യാണ്‍ മാര്‍ഗില്‍ മൗറീഷ്യസിന്റെയും ബംഗ്ലാദേശിന്റെയും രാജ്യ തലവരുമായി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തും. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
സെപ്തംബര്‍ ഒമ്പതിന് പ്രധാനമന്ത്രി മോദി യുകെ പ്രധാനമന്ത്രി ഋഷി സുനക്, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ച നടത്തും. കൂടാതെ, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും.