‘ഉണർവ് -2024 ‘ : മലങ്കരയിലെ പെന്തെക്കോസ്തു മുന്നേറ്റത്തിന്റെ ആത്മ പകർച്ചയും ഉണർവ്വും ജനുവരി 7 മുതൽ തിരുവല്ല പബ്ളിക് സ്റ്റേഡിയത്തിൽ

0

തിരുവല്ല : മലങ്കരയിലെ പെന്തെക്കോസ്തു മുന്നേറ്റത്തിന്റെ ആത്മ പകർച്ചയും ഉണർവ്വും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ‘ഉണർവ് -2024 ‘ പേരിൽ ജനുവരി 7 മുതൽ 14 വരെ തിരുവല്ല പബ്ളിക് സ്റ്റേഡിയത്തിൽ നടക്കുന്ന ഐക്യ പെന്തെക്കോസ്തു കൺവൻഷന്റെ വിപുലമായ ഒരുക്കങ്ങൾക്ക് തുടക്കമായി.

കേരളത്തിലെ വിവിധ സഭകളുടെ മുൻനിര നേതാക്കളുടെ സംഗമം സെപ് 20 ന് തിരുവല്ലയിൽ നടന്നു. പാസ്റ്റർ ഒ എം രാജു കുട്ടി അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർമാരായ കെ.സി. ജോൺ, ആർ. ഏബ്രഹാം, കെ.സി.സണ്ണിക്കുട്ടി, കെ.എ. ഉമ്മൻ, ഷിബു നെടുവേലിൽ, ജെ ജോസഫ് സഹോദരന്മാരായ രാജൻ ആര്യപ്പള്ളിൽ, ജോയി താനുവേലിൽ,  സജി പോൾ, ടി.വി പോത്തൻ, ഗ്ലാഡ്സൺ ജേക്കബ്, അജി കല്ലുങ്കൽ തുടങ്ങി വിവിധ സഭാ നേതാക്കൾ പങ്കെടുത്തു.

You might also like