സിക്കിം ലൊനാക് തടാകത്തിനടുത്ത് മേഘ വിസ്‌ഫോടനത്തിലും ടീസ്ത നദീ തടത്തിലെ മിന്നല്‍ പ്രളയത്തിലും മരിച്ചവര്‍ പതിനെട്ടായി

0

ഗാങ്ടോക്: സിക്കിം ലൊനാക് തടാകത്തിനടുത്ത് മേഘ വിസ്‌ഫോടനത്തിലും ടീസ്ത നദീ തടത്തിലെ മിന്നല്‍ പ്രളയത്തിലും മരിച്ചവര്‍ പതിനെട്ടായി. 22 സൈനികരുള്‍പ്പെടെ 102 പേരെ ഒഴുക്കില്‍പ്പെട്ടു കാണാനില്ലെന്നാണ് ഔദ്യോഗിക കണക്ക്. 116 പേരെ രക്ഷപ്പെടുത്തി. 26 പേര്‍ക്കു പരിക്കേറ്റു. കാണാതായ 23 സൈനികരില്‍ ഒരാളെ ബുധനാഴ്ച വൈകി കണ്ടെത്തിയിരുന്നു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സംസ്ഥാനത്ത് വിനോദ യാത്രയ്‌ക്കു പോയ മൂവായിരത്തോളം ആളുകള്‍ പല സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു.

You might also like