അഭയം നൽകുന്ന ലോകവുമായി അനുരഞ്ജനപ്പെടണം:ഫ്രാൻസിസ് പാപ്പാ

0

വർധിച്ചുവരുന്ന കാലാവസ്ഥാപ്രതിസന്ധിയിൽ എല്ലാവരുടെയും കൂട്ടായ പരിശ്രമം എപ്പോഴും അഭ്യർത്ഥിക്കുന്ന ലോകനേതാവാണ് ഫ്രാൻസിസ് പാപ്പാ. നമ്മുടെ പൊതുഭവനമായ ലോകത്തെ മനോഹരമാക്കുവാൻ നമ്മളാൽ  കഴിയുന്ന നന്മകൾ സംഭാവന ചെയ്യുവാനും, ഇപ്രകാരമുള്ള നമ്മുടെ പ്രവർത്തനങ്ങൾ വ്യക്തിജീവിതത്തിലെ അന്തസും,മൂല്യവും വർധിപ്പിക്കുന്നുവെന്നും ഒക്ടോബർ നാലാം തീയതി പങ്കുവച്ച ട്വിറ്റർ സന്ദേശത്തിൽ പാപ്പാ അടിവരയിട്ടു പറയുന്നു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

“നമ്മുടെ ഭവനമായ ലോകവുമായി അനുരഞ്ജനത്തിന്റെ  തീർത്ഥാടനം പിന്തുടരാനും നമ്മുടെ സ്വന്തം സംഭാവനയിലൂടെ അതിനെ കൂടുതൽ മനോഹരമാക്കാൻ പ്രയത്നിക്കുവാനും  എല്ലാവരേയും ഞാൻ  ക്ഷണിക്കുന്നു, കാരണം ഈ  പ്രതിബദ്ധത നമ്മുടെ വ്യക്തിപരമായ അന്തസ്സും ഉയർന്ന മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.”

You might also like