നോർത്ത് അമേരിക്ക, യൂറോപ്പ് ഭദ്രാസന എപ്പിസ്‌കോപ്പയായി ഡോ. എബ്രഹാം മാർ പൗലോസിനെ നിയമിച്ചു

0

ന്യൂയോർക് :നോർത്ത് അമേരിക്ക, യൂറോപ്പ് ഭദ്രാസന എപ്പിസ്‌കോപ്പയായി ഡോ. എബ്രഹാം മാർ പൗലോസിനെ  നിയമിച്ചതായി  സഭാ സെക്രട്ടറി ഡോ എബി ടി മാമ്മൻ അച്ചന്റെ നവംബർ നാലിന് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.  2024 ജനുവരിയിൽ നോർത്ത് അമേരിക്ക, യൂറോപ്പ് ഭദ്രാസനത്തിന്റെ ചുമതലയിൽ പ്രവേശിക്കും. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ. മാർത്തോമ്മാ സഭയെ പ്രതിനിധീകരിച്ച് ഡബ്ല്യുസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ് . ഇപ്പോൾ തിരുമേനി അടൂർ ഭദ്രാസന ബിഷപ്പായി സേവനം അനുഷ്ഠിച്ചുവരുന്നു

You might also like