കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുവിശേഷകൻ എം. ജെ. ആൻ്റണി കുമ്പളങ്ങി മരിച്ചു
അരൂർ: ദേശീയപാത മുറിച്ച് കടക്കവേ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയിൽ സുവിശേഷകൻ അരൂർ ചന്തിരൂർ മട്ടുമ്മേൽ ഹൗസിൽ എം. ജെ. ആൻ്റണി കുമ്പളങ്ങി(62) മരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ ജെമ്മ കൊച്ചി ലേക് ഷോർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് 7ന് ചന്തിരൂർ ഗവ. സ്കൂളിന് സമീപം വച്ചയായിരുന്നു അമിതവേഗത്തിൽ വന്ന കാർ ദമ്പതികളെ ഇടിച്ചത്.