ദുബായിലെ വിനോദ സഞ്ചാര കേന്ദ്രമായ മിറാക്കൾ ഗാർഡനിലേക്ക് ബസ് സർവീസ് പുനരാരംഭിച്ചു.
ദുബായ്: ദുബായിലെ വിനോദ സഞ്ചാര കേന്ദ്രമായ മിറാക്കൾ ഗാർഡനിലേക്ക് ബസ് സർവീസ് പുനരാരംഭിച്ചു. മാള്‍ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനും മിറാക്കിള്‍ ഗാര്‍ഡനും ഇടയിലുള്ള യാത്രക്കാര്‍ക്ക് സേവനം നല്‍കുന്ന ബസ് റൂട്ട് 105-ൻ്റെ പ്രവര്‍ത്തനമാണ് പുനരാരംഭിച്ചത്. കഴിഞ്ഞയാഴ്ചയാണ് മിറാക്കിള്‍ ഗാര്‍ഡന്‍ തുറന്നത്.
ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ 30 മിനിറ്റും വെള്ളി, ശനി ദിവസങ്ങളില്‍ 20 മിനിറ്റും ഇടവിട്ടാണ് സര്‍വീസ്. യാത്രാ നിരക്ക് ഇപ്പോഴും അഞ്ച് ദിര്‍ഹമാണ്. 30 മിനിറ്റാണ് മിറാക്കിളിലേക്കുള്ള യാത്രാ സമയം.