ഇറ്റലിയിൽ നിന്നുള്ള നവകർദിനാൾമാർക്ക് പ്രഭാതവിരുന്നൊരുക്കി ഇറ്റാലിയൻ രാഷ്ട്രപതി
സെപ്റ്റംബർ മുപ്പതാം തീയതി വത്തിക്കാനിൽ വച്ച് നടന്ന കൺസിസ്റ്ററിയിൽ പുതിയതായി ഇരുപത്തിയൊന്നു കർദിനാൾമാരാണ് സ്ഥാനാരോഹണം ചെയ്യപ്പെട്ടത്. അവരിൽ ഇറ്റലിക്കാരായ ക്ലൗഡിയോ ഗുജറോത്തി,പിയേർബത്തിസ്ത്ത പിസ്സബാല്ല , അഗസ്തിനോ മർക്കെത്തോ എന്നിവരെ ഇറ്റാലിയൻ രാഷ്ട്രപതി സെർജോ മത്തരെല്ല തന്റെ ഔദ്യോഗിക വസതിയായ ക്വിരിനാലേ കൊട്ടാരത്തിൽ സ്വീകരിക്കുകയും, അവരോടൊപ്പം പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തു.
പുതിയ കർദിനാളൾമാരോടൊപ്പം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, ഇറ്റലിയിലേക്കുള്ള അപ്പസ്തോലിക നുൺഷ്യോ കർദിനാൾ എമിൽ പോൾ ഷെറിങ്, പരിശുദ്ധ സിംഹാസനത്തിലേക്കുള്ള ഇറ്റാലിയൻ അംബാസഡർ ഫ്രാഞ്ചെസ്‌കോ ദി നിറ്റോ എന്നിവരും സന്നിഹിതരായിരുന്നു.
പുതിയതായി കർദിനാൾമാരായി സ്ഥാനാരോഹണം ചെയ്യപ്പെടുന്ന ഇറ്റലിക്കാരായവരെ രാഷ്ട്രപതി ഇപ്രകാരം സ്വീകരിക്കുന്നതും അവരോടൊപ്പം പ്രഭാതഭക്ഷണം കഴിക്കുന്നതും ഏറെ കാലമായി തുടരുന്ന ഒരു സമ്പ്രദായമാണ്