ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവൻഷൻ ഒക്ടോബർ 18 മുതൽ നടക്കും.

0

ഓസ്റ്റിൻ : ഓസ്റ്റിൻ വർഷിപ്പ് സെന്റർ പത്താമത് വാർഷിക കൺവെൻഷൻ 18 വെള്ളി മുതൽ 20 ഞായർ വരെ ബാക്ക സെന്ററിൽ (301 W Bagdad Ave, Round Rock, TX 78664 ) വച്ച് നടത്തപ്പെടും. വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന ആത്മീയ സമ്മേളനം സീനിയർ പാസ്റ്റർ ജെയിംസ് പൊന്നോലിൽ ഉദ്ഘാടനം ചെയ്യും. അനുഗ്രഹീത കൺവെൻഷൻ പ്രഭാഷകൻ കർത്തൃദാസൻ പാസ്റ്റർ ഫെയ്ത്ത് ബ്ലസൻ (കേരളം) മുഖ്യ പ്രഭാഷണം നടത്തും. ഒക്ടോബർ 18, 19 തീയതികളിൽ വൈകിട്ട് 7 മണി മുതൽ 9 മണി വരെ പൊതുയോഗവും ഒക്ടോബർ 20 ഞായറാഴ്ച രാവിലെ 10 മണി മുതൽ സഭ ആരാധനയും തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും. ചർച്ച് ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

You might also like