TPM മിഡിൽ ഈസ്റ്റ് സെൻ്റർ വാർഷിക കൺവെൻഷൻ നവംബർ 7 വ്യാഴം മുതൽ ദുബായിൽ

0

ദുബായ്: ന്യൂ ടെസ്റ്റമെൻ്റ് ചർച്ച് (TPM) മിഡിൽ ഈസ്റ്റ് സെൻ്റർ വാർഷിക കൺവെൻഷൻ നവമ്പർ 7 (വ്യാഴം) മുതൽ 10 (ഞായർ) വരെ ദുബായ് അമേരിക്കൻ ആശുപത്രിക്ക് സമീപമുള്ള Al Nasr Leisureland (Ice Rink) വെച്ച് നടക്കും.
വ്യാഴം വൈകിട്ട് 6.45 ന് സഭ യുടെ പ്രധാന പാസ്റ്റർ പ്രാർത്ഥനയോടെ കൺവൻഷൻ ആരംഭിക്കും. ദിവസവും രാവിലെ 9 നും വൈകിട്ട് 6.45 നും സുവിശേഷ യോഗങ്ങൾ നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് മൂന്നിന് കാത്തിരിപ്പ് യോഗം അൽ നാസർ ലെഷർലാൻഡ് ലെ നഷ്വാൻ ഹാളിൽ നടക്കും.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് അധ്യാപക സംഗമവും ശനിയാഴ്ച വൈകീട്ട് 3-ന് യുവജനസംഗമവും ഹോളി ട്രിനിറ്റി ചർച്ച്, ദുബായിൽ വെച്ചും നടക്കും. കൺവൻഷന് സഭയുടെ പ്രധാന ശുശ്രൂഷകർ നേതൃത്വം നൽകും. എല്ലാ യോഗങ്ങളിലും രോഗികൾക്കായി പ്രത്യക പ്രാർത്ഥന ഉണ്ടായിരിക്കും. ഞായർ രാവിലെ 9 നു തുടങ്ങുന്ന സംയുക്ത ആരാധനയോടെ പ്രസ്തുത കൺവൻഷന് വിരാമം കുറിക്കും.

You might also like