സിനഡ് പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടണം: ഫ്രാൻസിസ് പാപ്പാ

0

പടിഞ്ഞാറൻ നാടുകളിലെ സഭയിൽ സിനഡൽ സഭ എന്ന ചിന്ത നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ്, സിനഡിനായുള്ള സെക്രെട്ടറിയേറ്റ് സൃഷ്‌ടിച്ച വിശുദ്ധ പോൾ ആരാമം പാപ്പായെ അനുസ്മരിച്ചുകൊണ്ടാണ് മെത്രാന്മാരുടെ സിനഡിന്റെ പതിനാറാം സാധാരണ പൊതുസമ്മേളനത്തിന് ഫ്രാൻസിസ് പാപ്പാ തുടക്കം കുറിച്ചത്. കഴിഞ്ഞ അറുപത് വർഷങ്ങളുടെ സിനഡൽ യാത്രയ്ക്ക് ശേഷമാണ് സിനഡാലിറ്റി എന്ന ആശയത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ സിനഡിലേക്ക് നാം വന്നിരിക്കുന്നതെന്ന് പാപ്പാ അനുസ്മരിച്ചു.

സിനഡ് എന്നത് ഒരു പാർലമെന്റോ, ചില പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി നടത്തുന്ന സുഹൃത്തുക്കളുടെ ഒരു ഒത്തുചേരലോ അല്ല എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സിനഡിന്റെ നയിക്കുന്നത് നാമല്ലെന്നും, നമുക്കിടയിലായിരുന്നുകൊണ്ട് പരിശുദ്ധാത്മാവാണ് സിനഡൽ പ്രവർത്തനങ്ങളെ നയിക്കേണ്ടതെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

നമുക്കിടയിൽ പരിശുദ്ധാത്മാവ് ഉണ്ടെങ്കിൽ ഇതൊരു നല്ല സിനഡായിരിക്കുമെന്നും, എന്നാൽ മാനുഷികമോ, വ്യക്തിപരമോ, ആശയപരമോ ആയ താല്പര്യങ്ങൾ മുൻനിറുത്തി മുന്നോട്ട് പോകാൻ മാത്രമുള്ള ശ്രമങ്ങളാണ് ഉള്ളതെങ്കിൽ ഇതൊരു സിനഡായിരിക്കില്ലെന്നും, മറിച്ച് ഒരു പാർലമെന്ററി സമ്മേളനം മാത്രമായിരിക്കുമെന്നും പാപ്പാ മുന്നറിയിപ്പ് നൽകി. പരിശുധാത്മാവിനെക്കുറിച്ച് വിശുദ്ധ ബേസിൽ എഴുതിയ വിചിന്തനം സിനഡിൽ പങ്കെടുക്കുന്നവർക്ക് നൽകിയിരുന്നത്, ആത്മാവിന്റെ ഈ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാനാണെന്ന് പാപ്പാ വിശദീകരിച്ചു.

You might also like