അനുമതി പത്രമില്ലാതെ സൗദിയിൽ പൊതുപരിപാടി സംഘടിപ്പിച്ച 14 മലയാളികൾ പിടിയിൽ

0

റിയാദ്: അനുമതി പത്രമില്ലാതെ സൗദിയിൽ പൊതുപരിപാടി സംഘടിപ്പിച്ച 14 മലയാളികളെ  പിടികൂടിയതായി റിപോർട്ട്. നാട്ടില്‍ നിന്നെത്തിയ വിശിഷ്ടാതിഥി എത്തും മുൻപായിരുന്നു ഇവർ പരിപാടി ആരംഭിച്ചത്. ഈ വേദിയിൽ നിന്ന് പൊലീസ് 14 പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി റിയാദ് പ്രവിശ്യയില്‍പ്പെട്ട സ്ഥലത്താണ് സംഭവം. ഒരു സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ സംഘാടകരെയാണ് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്. സൗദിയില്‍ അനുമതിയില്ലാതെ സംഘടിപ്പിക്കുന്ന പൊതുപരിപാടികള്‍ക്കെതിരെ അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

You might also like