ആഗ്ലിക്കൻ സഭയുടെ ജനറൽ സെക്രട്ടറി ക്രൈസ്തവ ഐക്യത്തിനായുള്ള ഡിക്കാസ്റ്ററി സന്ദർശിച്ചു

0

തന്റെ സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായാണ് ആഗ്ലിക്കൻ സഭയുടെ ജനറൽ സെക്രട്ടറി റവ. ആന്റണി പോഗോ ക്രൈസ്തവ ഐക്യത്തിനായുള്ള ഡിക്കാസ്റ്ററിയുടെ കാര്യാലയം സന്ദർശിക്കുന്നത്.

തിങ്കളാഴ്ച ഒക്ടോബർ രണ്ടിന് അവിടെ എത്തിയ റവ. ആന്റണി പോഗോയോടൊപ്പം  റവ. ഇയാൻ ഏണസ്റ്റ് (റോമിലെ ആഗ്ലിക്കൻ സെന്ററിന്റെ ഡയറക്ടർ) റവ. ജെയിംസ്, ശ്രീമതി ഗ്രേസ് ബാർലോ എന്നിവരും കൂടെയുണ്ടായിരുന്നു.

ഡിക്കാസ്റ്ററിയുടെ സെക്രട്ടറി മോൺ. ബ്രയൻ ഫാരെലും  മാർട്ടിൻ ബ്രൗണും ചേർന്നാണ് സംഘത്തെ സ്വീകരിച്ചത്. അവരുടെ കൂടിക്കാഴ്ചയിൽ വിവിധ പൊതു താൽപ്പര്യങ്ങൾ ചർച്ച ചെയ്തു. അക്കൂട്ടത്തിൽ 2024 ൽ റോമിലും കാന്റബറിയിലും വച്ച് നടക്കാനിരിക്കുന്ന ഐക്യത്തിനും പ്രേഷിതത്വത്തിനുമായുള്ള ആംഗ്ലിക്കൻ – കത്തോലിക്കാ സംഗമവും ചർച്ച ചെയ്തു.

You might also like