ഉത്തരാഖണ്ഡിൽ വിനോദ സഞ്ചാരികളുമായെത്തിയ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 7 പേർ മരിച്ചു.

0

നൈനിറ്റാൾ: ഉത്തരാഖണ്ഡിൽ വിനോദ സഞ്ചാരികളുമായെത്തിയ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 7 പേർ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബസ് 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അഞ്ച് സ്ത്രീകളും, ഒരു പുരുഷനും, ഒരു കുട്ടിയുമാണ് മരിച്ചത്. നൈനിറ്റാൾ ജില്ലയിലെ കലദുങ്കിയിലാണ് സംഭവം. അപകടത്തിൽ 26 പേർക്ക് പരിക്കേറ്റു.

ഹരിയാനയിലെ ഹിസാർ ജില്ലയിൽ നിന്നും വിനോദ സഞ്ചാരികളുമായി നൈനിറ്റാളിലെത്തിയ ബസാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ബസ് മറിഞ്ഞത്. അപകടസമയത്ത് ബസിൽ 33 യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. നൈനിറ്റാള്‍ സന്ദർശനം കഴിഞ്ഞ് സംഘം തിരികെ പോകുന്ന വഴി കലാധുങ്കി റോഡിൽവെച്ച് അപകടം സംഭവിച്ചത്.

You might also like