ഇസ്രായേലിനുള്ളില്‍ നുഴഞ്ഞുകയറി ആക്രമണം നടത്താന്‍ ഹമാസിന് ഇറാന്റെ സഹായം ലഭിച്ചെന്ന് റിപ്പോര്‍ട്ട്.

0

ടെല്‍ അവീവ്: ഇസ്രായേലിനുള്ളില്‍ നുഴഞ്ഞുകയറി ആക്രമണം നടത്താന്‍ ഹമാസിന് ഇറാന്റെ സഹായം ലഭിച്ചെന്ന് റിപ്പോര്‍ട്ട്. മാസങ്ങളായുള്ള ആസൂത്രണമാണ് നടന്നത്. ഇറാനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭീകരര്‍ക്ക് സഹായം നല്കിയെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ പറയുന്നു.

ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഹമാസും ഇറാന്റെ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുള്ളയും ഉള്‍പ്പെട്ട യോഗത്തിലാണ് ആക്രമണത്തിന് തീരുമാനമായത്. ഇറാന്റെ പ്രത്യേക സായുധ സൈനിക വിഭാഗമായ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) ഉദ്യോഗസ്ഥര്‍ ആഗസ്ത് മുതല്‍ ഇസ്രായേലിനെതിരെ കര-നാവിക-വ്യോമ മാര്‍ഗങ്ങളിലൂടെയുള്ള ആക്രമണത്തിന് രൂപം നല്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

You might also like