അശാന്തിയുടെ നാട്ടിൽനിന്നു അറിവു നേടാൻ തിരുവല്ല നിക്കോൾസൺ സിറിയൻ ഗേൾസ് സ്കൂളിലേക്ക് 30 കുട്ടി കൾ എത്തി

0

തിരുവല്ല: അശാന്തിയുടെ നാട്ടിൽനിന്നു അറിവു നേടാൻ തിരുവല്ല നിക്കോൾസൺ സിറിയൻ ഗേൾസ് സ്കൂളിലേക്ക് 30 കുട്ടികൾ എത്തി. ആറുമാസമായി കലാപം നടക്കുന്ന മണിപ്പുരിൽ നിന്നുമാണ് ഇവർ എത്തിയത്. സമാധാനവും, സ്വാതന്ത്ര്യവും, നീതിയും ലഭ്യമല്ലാതെ വന്ന സാഹചര്യത്തിലാണ് സംസ്ഥാനങ്ങൾ കടന്ന് ഇവർ പഠനത്തിനായി പുതിയ വിദ്യാലയത്തിലേക്ക് എത്തിയത്.

കുക്കി ഭൂരിപക്ഷ പ്രദേശമായ കാങ് പോകി, ചുരാചന്ദ്പുർഎന്നിവിടങ്ങളിൽ നിന്നുള്ളവരാണിവർ.
കുട്ടികളുടെ പഠനച്ചെലവ് പൂർണമായും സ്കൂളാണ് വഹിക്കുന്നത്. വിമാന യാത്രാചെലവ് ഉൾപ്പെടെയുള്ള മുഴുവൻ ചെലവും മാർത്തോമ്മാ സഭയാണ് വഹിച്ചത്. മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ പൗരോഹിത്യ സുവർണ ജൂലിയുടെ ഭാഗമായുള്ള “വിദ്യാഭ്യാസ കരുതൽ” പദ്ധതിയിലൂടെയാണ് ഇവർക്ക് വേണ്ട സഹായം നൽകുന്നത്. കലാപകാലയളവിൽ മാർത്തോമ്മാ സഭയിലെ വൈദികർ മണിപ്പുർ സന്ദർശിച്ചിരുന്നു.

You might also like