പൊട്ടിവീണു കിടന്നിരുന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് മൂന്നുപേർ മരിച്ചു

0

ഇടുക്കി : പൊട്ടിവീണു കിടന്നിരുന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് മൂന്നുപേർ മരിച്ചു. പശുവിന് പുല്ലു ചെത്താൻ പോയ അച്ഛനും രണ്ടു മക്കളുമാണ് ദുരന്തത്തിന് ഇരയായത്. ഇടുക്കി കൊച്ചറ നായർ സിറ്റിയിൽ ചെമ്പകശ്ശേരി വീട്ടിൽ കനകൻ (57) മക്കളായ വിഷ്ണു(32) വിനോദ് (28) എന്നിവരാണ് മരിച്ചത് .പാടത്ത് പുല്ലു ചെത്താൻ ഇറങ്ങിയപ്പോൾ പൊട്ടിവീണു കിടന്നിരുന്ന വൈദ്യുതി കമ്പനിയിൽ നിന്നും ഷോക്കേറ്റ് അപകടം സംഭവിച്ചത്. കാട്ടുമൃഗങ്ങളിൽ നിന്നും കൃഷി സംരക്ഷിക്കാൻ വേലി വലിച്ച് കെട്ടിയിരുന്ന കമ്പിലേക്കാണ് വൈദ്യുതി കമ്പി പോട്ടി വീണിരുന്നതെന്നും ഇതിൽ നിന്ന് ഷോക്കേറ്റാണ് മൂവരും മരിച്ചത്. പുല്ലു ചെത്താൻ പോയവർ പശുവിനെ കറക്കാക്കാനുള്ള സമയമായിട്ടും തിരിച്ചെത്താത്തതിനേ തുടർന്നുള്ള അന്വേഷണത്തിലാണ് മൂവരും പാടത്ത് മരിച്ചു കിടക്കുന്നത് കണ്ടെത്തിയത്. വണ്ടൻമേട്പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

You might also like