അതിര്‍ത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു

0

അതിര്‍ത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1008 പേര്‍ കൊല്ലപ്പെട്ടുവെന്നും 3418 പേര്‍ക്ക് ഇതുവരെ പരിക്കേറ്റെന്നും അമേരിക്കയിലെ ഇസ്രയേല്‍ എംബസി.

ഗാസയ്ക്കുമേല്‍ തീമഴ പെയ്യിച്ച് ഇസ്രായേല്‍. നിര്‍ത്താതെ ബോംബുവര്‍ഷിച്ച് ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍. പലസ്തീനില്‍ 75 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വ്യോമാക്രമണവുമായി ഇസ്രയേല്‍. ഹമാസിന്റെ ഭീഷണിയെത്തിയതിന് പിന്നാലെ ഗാസ മുനമ്പില്‍ ഇസ്രയേല്‍ വന്‍ ആക്രമണം നടത്തി. ഹമാസ് ഇസ്രായേലിലേക്ക് ആക്രമണം നടത്തിയ ശേഷം പ്രദേശത്തെ തരിപ്പണമാക്കുന്ന തരത്തിലുള്ള ഏറ്റവും വലിയ വ്യോമാക്രമണമായിരുന്നു നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

You might also like