ഹൂസ്റ്റണിൽ എത്തിയ കെപിസിസി അഡ്വ.ടോമി കല്ലാനിയ്ക്ക് ഉജ്ജ്വല സ്വീകരണം നൽകി.

0

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ എത്തിയ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കെപിസിസി മുൻ ജനറൽ സെക്രട്ടറിയും കോട്ടയം ഡിസിസി മുൻ പ്രസിഡന്റുമായ അഡ്വ.ടോമി കല്ലാനിയ്ക്ക് കോൺഗ്രസ് പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) ഹൂസ്റ്റൺ ചാപ്റ്റർ ആതിഥേയത്വം വഹിച്ച സമ്മേളനത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

You might also like