ഓപ്പറേഷൻ അജയ്: ഇന്ത്യക്കാരുമായി ആദ്യ വിമാനം ഇസ്രയേലില്‍നിന്ന് ഡല്‍ഹിയിലെത്തി

0

ഓപ്പറേഷന്‍ അജയുടെ ഭാഗമായുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ഇസ്രായേലില്‍ നിന്ന് ഇന്ന് രാവിലെ ദില്ലിയിലെത്തി. 11 മലയാളികളടക്കം 212 പേരാണ് വിമാനത്തിലുണ്ടായത്. വിദ്യാര്‍ത്ഥികളടക്കം 18,000 ഇന്ത്യക്കാരാണ് ഇസ്രയേലിലുള്ളതെന്നും ഇവരില്‍ നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമറിയിച്ചവരെയാണ് ദൗത്യത്തിന്റെ ഭാഗമായി തിരിച്ചുകൊണ്ടുവരുന്നതെന്നും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇസ്രയേലില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് കേരളഹൗസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട് : https://keralahouse.kerala.gov.i/repatriation-of-keralites-from-israel

You might also like