ഭീകരവാദവും തീവ്രവാദവും സംഘർഷങ്ങൾക്ക് പരിഹാരമല്ല: ഫ്രാൻസിസ് പാപ്പാ

0

ഇസ്രയേലും പാലസ്തീനായും തമ്മിലുള്ള സംഘർഷങ്ങൾ അവസാനിക്കാൻ ഭീകരവാദവും തീവ്രവാദവും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സഹായിക്കില്ലെന്ന് ഫ്രാൻസിസ് പാപ്പാ. സാധാരണജനജീവിതം ദുരിതപൂർണ്ണമാക്കുകയും ആളുകളെ സഹനത്തിന് വിട്ടുകൊടുക്കുകയുമാണ് ഇത്തരത്തിലുള്ള സംഘർഷങ്ങൾ ചെയ്യുന്നതെന്ന് പാപ്പാ വിശദീകരിച്ചു. മധ്യപൂർവ്വദേശങ്ങൾക്ക് നീതിയിലും ചർച്ചകളിലും സഹോദര്യത്തിലും അടിസ്ഥാനമിട്ട സമാധാനമാണ് ആവശ്യമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

 

ഒക്ടോബർ 11 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിലും ഇതുമായി ബന്ധപ്പെട്ട്, ഏവരുടെയും പ്രാർത്ഥനകൾ പാപ്പാ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മധ്യപൂർവ്വദേശത്ത് ആയിരങ്ങുളുടെ ജീവിതം ദുരിതത്തിലാക്കുന്ന സംഘർഷങ്ങളിലേക്ക് ഏവരുടെയും ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പാപ്പാ വീണ്ടും സന്ദേശം നൽകിയത്.

 

“ഭീകരവാദവും തീവ്രവാദവും, ഇസ്രായേൽക്കാരും പാലസ്തീനക്കാരും തമ്മിലുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നില്ല, മറിച്ച് അവ, വിദ്വേഷവും, അക്രമവും, പ്രതികാരചിന്തയും വളർത്തുകയും, എല്ലാവരെയും സഹനത്തിലാഴ്ത്തുകയുമാണ് ചെയ്യുന്നത്. മധ്യപൂർവ്വദേശത്തിന്, നീതിയിലും, പരസ്പരസംവാദത്തിലും, സാഹോദര്യത്തിന്റെ ധൈര്യത്തിലും കെട്ടിപ്പടുത്ത സമാധാനമാണ് ആവശ്യമുള്ളത്” എന്നായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം

You might also like