ഹമാസ് ആക്രമണം: ഇന്ത്യന്‍ വംശജരായ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

0

ടെൽ അവീവ്: ഇസ്രയേലിൽ ഹമാസ് ആക്രമണത്തിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ലഫ്റ്റനന്റ് ഓർ മോസസ്, ഇൻസ്പെക്ടർ കിം ഡോക്രേക്കർ എന്നിവരാണ് കൊല്ലപ്പെട്ടത്. ലഫ്റ്റനന്റ് ഓർ മോസസ് ഹോം ഫ്രണ്ട് കമാൻഡിൽ സേവനം അനുഷ്ഠിക്കുകയായിരുന്നു. പൊലീസ് സെൻട്രൽ ഡിസ്‌ട്രിക്റ്റിലെ ബോർഡർ ഓഫീസർ ആയിരുന്നു കിം ഡോക്രേക്കർ.

ഹമാസ് ആക്രമണത്തിൽ ഒക്‌ടോബർ ഏഴിനാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇതുവരെ 286 സൈനിക ഉദ്യോഗസ്ഥരും 51 പൊലീസുകാരും ഇതുവരെ കൊല്ലപ്പെട്ടതായാണ് ഇസ്രയേൽ പുറത്തുവിട്ട കണക്ക്. ഇതിൽ ഉൾപ്പെടാത്ത നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നും ഇസ്രായേൽ വ്യക്തമാക്കി.

You might also like