500 ടണ്‍ ഭാരമുള്ള കപ്പലുകളെ വരെ 653 അടി ഉയരത്തിലേക്ക് ഉയര്‍ത്തുന്ന ലിഫ്റ്റുകള്‍ പണിതീര്‍ത്ത് ചൈന
500 ടണ്‍ ഭാരമുള്ള കപ്പലുകളെ വരെ 653 അടി ഉയരത്തിലേക്ക് ഉയര്‍ത്തുന്ന ലിഫ്റ്റുകള്‍ ചൈന പണിതീര്‍ത്തെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
വാട്ടര്‍ ചാനലുകളാല്‍ ബന്ധിപ്പിച്ചിരിക്കുന്ന മൂന്ന് വ്യത്യസ്ത ഹൈഡ്രോളിക് ലിഫ്റ്റുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കപ്പല്‍ ലിഫ്റ്റിന്‍റെ ആകെ നീളം 2.3 കിലോമീറ്ററാണ്. ഗുയ്‌ഷോ പ്രവിശ്യയിലെ യാങ്‌സി നദിയുടെ കൈവഴിയായ വു നദിയിലാണ് ഈ എഞ്ചിനീയറിംഗ് വിസ്മയം പണി തീര്‍ത്തിരിക്കുന്നത്. ഈ സാങ്കേതിക വൈഭവം അറിയപ്പെടുന്നത് ഗൂപിതൻ ഷിപ്പ്ലിഫ്റ്റ് എന്നാണ് അറിയപ്പെടുന്നത്.