പെരുമ്പാവൂർ : ഒക്ടോബര് 23 ന് നിര്യാതനായ പാസ്റ്റർ കെ എം ജോസഫിൻ്റെ സംസ്‌കാര ശുശ്രൂഷ ഒക്ടോബർ 28 ന് ശനിയാഴ്ച പെരുമ്പാവൂരിൽ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 5 മണിമുതൽ പോഞ്ഞാശേരിയിലെ അഗാപ്പെ ചൈൽഡ് സെന്ററിൽ പൊതുദർശനത്തിനു വയ്ക്കും.
രണ്ടു മാസം മുൻപ് അമേരിക്കയിൽനിന്നു മടങ്ങിയെത്തിയ അദ്ദേഹത്തെ കിഡ്‌നികളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഞായറാഴ്ച രാജഗിരി ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രി 10.30 നായിരുന്നു അന്ത്യം സംഭവിച്ചത്.