ഹമാസിന്റെ കസ്റ്റഡിയിലായിരുന്ന 50 ബന്ദികള്‍ കൊല്ലപ്പെട്ടു

0

ഹമാസിന്റെ കസ്റ്റഡിയിലായിരുന്ന 50 ബന്ദികള്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്നാണ് ഹമാസ് ആരോപിച്ചത്. ഇസ്രയേലിന്റെ കരസേന ഗാസയിലേക്കു കവചിത ടാങ്കുകളുമായി എത്തി ആക്രമണം നടത്തിയതിനു പിറകേയാണ് ഹമാസ് 50 പേര്‍ കൊല്ലപ്പെട്ടെന്ന് അറിയിച്ചത്. ഒക്ടോബര്‍ ഏഴിന് ഇരുന്നൂറോളം പേരെയാണ് ഹമാസ് ബന്ദികളാക്കിയിരുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ‘രഥ് പ്രഭാരി യാത്ര’ നിര്‍ത്തിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍. കേന്ദ്ര പദ്ധതികളുടെ പ്രചാരകരായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച നടപടി പുനപരിശോധിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ യാത്ര നടത്തുന്നതു വിലക്കുകയും ചെയ്തു. സര്‍ക്കാര്‍ ചെലവില്‍ ബിജെപിയുടെ രാഷ്ട്രീയ പ്രചാരണമായ ‘വികസിത് ഭാരത് സങ്കല്‍പ്’ എന്ന പേരില്‍ രഥ് പ്രഭാരി യാത്ര നടത്തുന്നതിനെതിരേ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

You might also like