ഹമാസ് ആക്രമണത്തിന് കാരണം ഭാരതം-മിഡില്‍ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി: അമേരിക്ക

0

കാന്‍ബറ: ഇസ്രായേലില്‍ ഹമാസ് ഭീകരാക്രമണം അഴിച്ചുവിട്ടതിന്റെ ഒരു കാരണം ഭാരതം-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇക്കാര്യം തനിക്ക് ബോധ്യപ്പെട്ടു. എന്നാല്‍ തെളിവുകളൊന്നുമില്ലെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ഒരാഴ്ചയ്‌ക്കിടെ ഇത് രണ്ടാം തവണയാണ് ഭാരതം-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇഇസി) ഹമാസിന്റെ ഭീകരാക്രമണത്തിന് ഒരു കാരണമായേക്കാമെന്ന് ബൈഡന്‍ പരാമര്‍ശിക്കുന്നത്.

You might also like