ഹമാസ് കമാന്‍ഡറെ വധിച്ചു; വീണ്ടും ഗാസയില്‍ കടന്ന് ഇസ്രായേല്‍

0

ടെല്‍അവീവ്: കഴിഞ്ഞ രാത്രിയിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹമാസിന്റെ ഒരു കമാന്‍ഡറെക്കൂടി വധിച്ചതായി ഐഡിഎഫ്. വെസ്റ്റ് യൂനിസ് ഖാന്‍ കമാന്‍ഡര്‍ മദത് മുബാഷറാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ സ്നൈപ്പര്‍ ആക്രമണങ്ങളുടെ ഭാഗമായിരുന്നു മദത് മുബാഷര്‍. ഇസ്രായേലിനു നേര്‍ക്ക് മാരക സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതും ഇയാളായിരുന്നു.

വ്യാഴാഴ്ച രാത്രിയിലും ഐഡിഎഫ് ഗാസ മുനമ്പില്‍ കടന്നു. ഹമാസ് കേന്ദ്രങ്ങളും ലോഞ്ച്പാഡുകളും തകര്‍ത്തു, പ്രദേശത്ത് പരിശോധിച്ചു. നിരവധി ഹമാസ് ഭീകരരെ വധിച്ചു. മണിക്കൂറുകള്‍ക്കകം ഇസ്രായേലില്‍ മടങ്ങിയെത്തി.

വെസ്റ്റ് ബാങ്ക് വടക്കന്‍ മേഖലയിലെ റെയ്ഡിനിടെ നാലു പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. പാലസ്തീന്‍ ഇസ്ലാമിക് ജിഹാദുമായുണ്ടായ ഏറ്റുമുട്ടലിലാണിത്. 12 പേര്‍ക്കു പരിക്കേറ്റതായി പാലസ്തീന്‍ വഫ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പാലസ്തീന്‍ ഇസ്ലാമിക് ജിഹാദിന്റെ ലോക്കല്‍ കമാന്‍ഡര്‍ അയ്സര്‍ മുഹമ്മദ് അല്‍ അമീറും കൊല്ലപ്പെട്ടവരിലുണ്ട്. 36 പേരെയാണ് ഇവിടെ നിന്ന് അറസ്റ്റ് ചെയ്തത്. 250 ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് കഴിഞ്ഞ രാത്രി വ്യോമാക്രമണമുണ്ടായി.
You might also like