സിനഡ്: കത്തോലിക്കാ സഭയുടെ വിനയത്തിന്റെ പ്രകടനമാണ് സിനഡിന്റെ തുറന്ന സമീപനവും സുതാര്യതയും

0

പാശ്ചാത്യ – തെക്കൻ യൂറോപ്യൻ ഓർത്തഡോക്സ് മെത്രാപ്പൊലീത്ത, ഇയോസിഫ് സിനഡിന്റെ സമഗ്ര സമീപനത്തിൽ സംതൃപ്തി പ്രകടിപ്പിച്ചു. ക്രൈസ്തവർക്കിടയിൽ ഐക്യം പിന്തുടരുന്നതിന് അദ്ദേഹം ഊന്നൽ നൽകി. കത്തോലിക്കാ സഭയുടെ വിനയത്തിന്റെ പ്രകടനമായാണ് സിനഡിന്റെ തുറന്ന സമീപനത്തെയും സുതാര്യതയെയും ലോക പെന്തക്കോസ്ത് ഫെഡറേഷൻ പ്രതിനിധി ഒപുക്കു ഒനൈന അഭിനന്ദിച്ചത്. സമാധാനപരമായും  ക്രിയാത്മപരവുമായി നടന്ന സംവാദത്തെ ചൂണ്ടിക്കാട്ടി, ചർച്ചകൾക്ക് ഉപയോഗിക്കുന്ന രീതിക്ക് ഊന്നൽ നൽകിക്കൊണ്ട് ആർച്ച് ബിഷപ്പ് ഗെഡെക്കി തന്റെ നല്ല അനുഭവം പങ്കിട്ടു.

You might also like