ഹമാസ് തട്ടിക്കൊണ്ടുപോയ സൈനിക ഉദ്യോഗസ്ഥയെ രക്ഷപ്പെടുത്തിയതായി ഇസ്രയേല്‍

0

ഇസ്രയേല്‍: ഹമാസ് തട്ടിക്കൊണ്ടുപോയ ഇസ്രയേല്‍ സൈനികയെ രക്ഷപ്പെടുത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്). ഒറി മെഗിഡിഷിനെയാണ് പ്രത്യേക സംയുക്ത ദൗത്യത്തിലൂടെ രക്ഷപ്പെടുത്തിയത്. ഒക്ടോബര്‍ ഏഴിലെ അക്രമണത്തിനുശേഷം ബന്ദികളെ മോചിപ്പിക്കുന്നതിന് ഇസ്രയേല്‍ നടത്തിയ വിജയകരമായ ആദ്യ രക്ഷാദൗത്യമാണിത്.

ഒറി മെഗിഡിഷിനെ ‘വെറുതെവിട്ടു’ എന്നായിരുന്നു ആദ്യം ഐഡിഎഫ് അറിയിച്ചിരുന്നത്. എന്നാല്‍ ഇത് വിവര്‍ത്തനത്തില്‍ വന്ന് തെറ്റാണെന്ന് ഇസ്രയേല്‍ സൈനിക വക്താവ് പിന്നീട് വ്യക്തമാക്കി.

You might also like