ആറ് ജിസിസി രാജ്യങ്ങൾക്കിടയിൽ ഒറ്റ വിസ:ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ പദ്ധതിക്ക് അംഗീകാരം
ആറ് ജിസിസി രാജ്യങ്ങൾക്കിടയിൽ ഒറ്റ വിസയിൽ സഞ്ചരിക്കാൻ അനുവാദം നൽകുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ പദ്ധതിക്ക് ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗം അംഗീകാരം നൽകി. ഒമാനിലെ മസ്കറ്റിൽ നടന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ 40-ാമത് യോഗത്തിലാണ് തീരുമാനം.
ഗൾഫ് രാജ്യങ്ങളിലെ താമസക്കാരുടെയും വിനോദസഞ്ചാരികളുടെയും സഞ്ചാരം സുഗമമാക്കുന്നതിനാണ് ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ പദ്ധതിക്ക് മന്ത്രിമാർ അംഗീകാരം നൽകിയത്. ഈ നടപടി സാമ്പത്തിക, ടൂറിസം മേഖലകളിൽ ഗുണപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മന്ത്രിമാർ പ്രത്യാശ പ്രകടിപ്പിച്ചു.