ചൈനയിൽ നിന്നുള്ള രണ്ടാമത്തെ ചരക്കുകപ്പൽ ഇന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തും.
തിരുവനന്തപുരം: ചൈനയിൽ നിന്നുള്ള രണ്ടാമത്തെ ചരക്കുകപ്പൽ ഇന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തും. രാവിലെ എട്ട് മണിക്ക് എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ കപ്പലെത്തുന്നത് വൈകും. ഷെൻഹുവ 29 എന്ന കപ്പലിൽ ഒരു ഷിപ്പ് റ്റു ഷോർ ക്രെയിനും മൂന്ന് യാഡ് ക്രെയിനുകളുമാണ് ഉള്ളത്. ഷിപ്പ് റ്റു ഷോർ ക്രെയിൻ ഇറക്കിയ ശേഷം ബാക്കി ക്രെയിനുകളുമായി കപ്പൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് പോകും.