ഗാസയില്‍ നിര്‍ത്താതെയുള്ള ഷെല്ലാക്രമണം നടത്തി ഐഡിഎഫ്; ഇന്നലെ ഇസ്രായേലിലെത്തിയത് 2,500 ടണ്‍ സൈനിക സാമഗ്രികള്‍
ടെല്‍ അവീവ്: സൈനിക ഉപയോഗത്തിനായി ഏകദേശം 2,500 ടണ്‍ ഉപകരണങ്ങളുമായി ഒരു ചരക്ക് കപ്പല്‍ വ്യാഴാഴ്ച ഇസ്രായേലില്‍ എത്തിയതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം (ഐഡിഎഫ്) അറിയിച്ചു.
ഗാസയിലെ യുദ്ധത്തിന്റെ തുടക്കം മുതല്‍ ഐഡിഎഫ് അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള വിഭവങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി 123 ചരക്ക് വിമാനങ്ങളും ഏഴു കപ്പലുകളും 7,000 ടണ്ണിലധികം സൈനിക സാമഗ്രികള്‍ വഹിച്ചുകൊണ്ട് ഇസ്രായേലില്‍ എത്തിയിരുന്നു.
ഭീകരരെ നശിപ്പിക്കുന്നതിന്റെ ഭാഗമായി ഗാസയിലെ വിവിധ ഭാഗങ്ങളില്‍ നിര്‍ത്താതെയുള്ള ഷെല്ലാക്രമണം നടന്നുവരികയാണ്. അതേസമയം എയ്‌ലാറ്റിലെ ഒരു സ്‌കൂളിലേക്ക് സിറിയ നടത്തിയ റോക്കറ്റ് ആക്രമണത്തിന് മറുപടി നല്‍കിയിട്ടുണ്ടെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.