കാനഡയിലും സൗദിയിലും നെഴ്സുമാർക്ക് അവസരം

0

തിരുവനന്തപുരം : കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് കാനഡയിലെ ന്യുഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിലേക്കും സൗദി ആരോഗ്യമന്ത്രാലയത്തിലേക്കും (വനിതകള്‍)  നോര്‍ക്ക-റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. സൗദിയിലേക്ക് നവംബറിലും കാനഡയിലേക്ക് ഡിസംബറിലുമാണ് റിക്രൂട്ട്മെന്റ്.

നവംബര്‍ 26 മുതല്‍ ഡിസംബര്‍ 5 വരെ കൊച്ചിയിലാണ് അഭിമുഖങ്ങള്‍ നടക്കുക. 2015 ന് ശേഷം നേടിയ ബിഎസ്‌സി നഴ്സിങ്  ബിരുദവും കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും (ഫുള്‍ ടൈം 75 മണിക്കൂര്‍ ബൈ വീക്കിലി) ഉളളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കാനഡയില്‍ നഴ്സ് ആയി ജോലി നേടാന്‍  NCLEX പരീക്ഷ വിജയിക്കണം. കൂടുതല്‍ വിവരങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും നോര്‍ക്കയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. ശമ്പളം മണിക്കൂറില്‍ 33.64-41.65 കനേഡിയന്‍ ഡോളര്‍  ലഭിക്കുന്നതാണ്. ( ഏകദേശം 2100 മുതല്‍ 2600 വരെ ഇന്ത്യന്‍ രൂപ)

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സിവി (നോര്‍ക്കയുടെ വെബ്സൈറ്റില്‍ (www.norkaroots.org) നല്‍കിയിരിക്കുന്ന ഫോര്‍മാറ്റ് പ്രകാരം തയാറാക്കേണ്ടതാണ്. ഇതില്‍ രണ്ട് പ്രൊഫഷനല്‍ റഫറന്‍സുകള്‍ ഉള്‍പ്പെടുത്തിയിരിക്കണം. (അതായത് നിലവിലുള്ളതോ അല്ലെങ്കില്‍ മുന്‍പ് ഉള്ളതോ). വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, നഴ്സിങ് റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, അക്കാദമിക് ട്രാന്‍സ്ക്രിപ്റ്റ്, പാസ്പോര്‍ട്ട്, മോട്ടിവേഷന്‍ ലെറ്റര്‍,  എന്നിവ സഹിതം newfound.norka@kerala.gov.in എന്ന ഇ-മെയിലിലേക്ക് നവംബർ 16 ന് മുൻപ് അപേക്ഷ നല്‍കണം.

You might also like