പ്രവാസികൾക്ക് ആശ്വാസം,​ ഗൾഫിൽ നിന്ന് കേരളത്തിലേക്ക് എളുപ്പത്തിലെത്താം,​ വിമാന സർവീസുമായി പുതിയ ബ‌ഡ്‌ജറ്റ് എയർലൈൻ

0

റാസൽഖൈമ : യു.എ,​ഇയിൽ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള വിമാനസർവീസിന് തുടക്കമിട്ട് ഷാർജയുടെ ബഡ്‌ജറ്റ് എയർലൈനായ എയർ അറേബ്യ. റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് വിമാനസർവീസ് ആരംഭിക്കുന്നത്.

എയർ അറേബ്യയുടെ വെബ്സൈറ്റ് വഴിയോ കോൾ സെന്റർ,​ ട്രാവൽ ഏജൻസികൾ എന്നിവ മുഖേനയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ആഴ്ടയിൽ ബുധൻ,​ വെള്ളി ,​ ഞായർ ദിവസങ്ങളിലായിരിക്കും എയർ അറേബ്യ സർവീസുണ്ടാകുക. ഉച്ചയ്ക്ക് 2.55ന് റാസൽഖൈമയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കോഴിക്കോട് എത്തും. രാത്രി 8.50ന് കോഴികികോട് നിന്ന് പുറപ്പെടുന്ന വിമാനം 11.25ന് റാസൽഖൈമയിലെത്തും.

റാക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ റാക് സിവിൽ വ്യോമയാന വിഭാഗം ചെയർമാൻ ഷെയ്‌ഖ് സാലിം ബിൻ സുൽത്താൻ അൽ ഖാസിമി,​ ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ,​ എയർ അറേബ്യ ഗ്രൂപ്പ് ഓഫ് ചീഫ് എക്സിക്യുട്ടീന് ആദിൽ അലി തുടങ്ങിയവർ പങ്കെടുത്തു.

You might also like