ബന്ദികളെ കൊല്ലുമെന്ന് ഹമാസ് : ഗാസയിൽ വ്യാപക ബോംബാക്രമണം നടത്തി ഇസ്രയേൽ.
ടെൽ അവീവ്: തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ശേഷിക്കുന്ന ഒരൊറ്റ ബന്ദി പോലും ജീവനോടെ പുറത്തുകടക്കില്ലെന്ന ഹമാസിന്റ മുന്നറിയിപ്പിന് പിന്നാലെ ഗാസയിൽ വ്യാപക ബോംബാക്രമണം നടത്തി ഇസ്രയേൽ. മദ്ധ്യ ഗാസയിൽ മഘാസി അഭയാർത്ഥി ക്യാമ്പിൽ 23 പേർ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ ഗാസയിലെമ്പാടും 300 പേർ കൊല്ലപ്പെട്ടു. 137 ബന്ദികളാണ് ഗാസയിലുള്ളത്.
ഇതോടെ ഗാസയിൽ മരിച്ചവരുടെ എണ്ണം 18,000 കടന്നു. ഇസ്രയേൽ ജയിലുകളിലുള്ള പാലസ്തീനികളുടെ മോചനമടക്കമുള്ള ചർച്ചകൾ വേണമെന്നാണ് ഹമാസിന്റെ ആവശ്യം. എന്നാൽ, ഹമാസിന്റെ അന്ത്യം തുടങ്ങിക്കഴിഞ്ഞെന്നും നിരവധി തീവ്രവാദികൾ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു.