കാശ്‌മീരിൽ ഏറ്റുമുട്ടലിന് പിന്നാലെ അന്താരാഷ്‌ട്ര അതിർത്തിയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം; ഒരാളെ വധിച്ചതായി ഇന്ത്യൻ സേന

0

ശ്രീനഗർ: അതിർത്തിയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സേന. ജമ്മു അഖ്‌നൂറിലെ ഖോർ അതിർത്തിയിലാണ് ഭീകരർ നുഴ‌ഞ്ഞുകയറാൻ ശ്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഏറ്റുമുട്ടലരിൽ ഒരു ഭീകരനെ വകവരുത്തിയതായും സേന അറിയിച്ചു.

വലിയ ആയുധ ശേഖരങ്ങളുമായി നാല് ഭീകര‌ർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതായി നിരീക്ഷണ സംവിധാനങ്ങളിലൂടെ കണ്ടത്തുകയായിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്നുണ്ടായ വെടിവയ്പ്പിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയായിരുന്നു. എന്നാൽ ഇയാളുടെ മൃതദേഹം കൂടെയുണ്ടായിരുന്നവ‌ർ വലിച്ചിഴച്ച് തിരികെ കൊണ്ടുപോയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

You might also like