അയോധ്യയില്‍ നിന്നും ഡല്‍ഹിയിലേക്ക് വിമാന സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

0

അയോധ്യയില്‍ നിന്നും ഡല്‍ഹിയിലേക്ക് വിമാന സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഡിസംബര്‍ 30ന് ആദ്യ വിമാനം ഡല്‍ഹി അയോധ്യ റൂട്ടില്‍ പറക്കും. ജനുവരി 16 മുതല്‍ ഡല്‍ഹിയിലേക്കും ഡല്‍ഹിയില്‍ നിന്നും പ്രതിദിന സര്‍വീസും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആരംഭിക്കും. ഇതോടെ ഡല്‍ഹിയിലേക്ക് നേരിട്ടും മറ്റു ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് ഒരു സ്റ്റോപ്പുള്ള വിമാനയാത്രകളും അയോധ്യയില്‍ നിന്നും ആരംഭിക്കും.

ഡിസംബര്‍ 30ന് 11.00 മണിക്കാണ് ഡല്‍ഹിയില്‍ നിന്നും അയോധ്യയിലേക്കുള്ള IX 2789 വിമാനം ആദ്യമായി പറന്നുയരുക. 12.20ന് വിമാനം അയോധ്യയില്‍ ഇറങ്ങും. അയോധ്യയില്‍ നിന്നും IX 1769 വിമാനം 12.50ന് പറന്നുയരുകയും ഉച്ചക്ക് 02.10ന് ഡല്‍ഹിയിലെത്തുകയും ചെയ്യും. എയര്‍ ഇന്ത്യ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഡോട്ട്‌കോം വെബ്‌സൈറ്റ് വഴിയോ മറ്റു ബുക്കിങ് പ്ലാറ്റ്‌ഫോമുകള്‍ വഴിയോ യാത്രികര്‍ക്ക് ടിക്കറ്റുകള്‍ ബുക്കു ചെയ്യാനാവും.

You might also like