നരേന്ദ്രമോദിക്കെതിരെ മാലിദ്വീപ് മന്ത്രിയുടെ മോശം പരാമര്‍ശം; അതൃപ്തി അറിയിച്ച് ഇന്ത്യ

0

മാലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ മോശം പരാമര്‍ശം നടത്തിയ മാലിദ്വീപ് മന്ത്രി നടത്തിയ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് ഇന്ത്യ. മന്ത്രി മറിയം ഷിവുനയുടെ പരാമര്‍ശത്തിനെതിരെയാണ് ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചത്.

എന്നാല്‍ മന്ത്രിയുടെ പരാമര്‍ശം വ്യക്തിപരമെന്നാണ് മാലിദ്വീപ് സര്‍ക്കാരിന്റെ പ്രതികരണം.ഇത്തരം പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്നും അറിയിച്ചു.

You might also like