
എജി മലയാളം ഡിസ്ട്രിക്റ്റ് ജനറൽ കൺവൻഷൻ ജനുവരി 29ന് തുടങ്ങും
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ജനുവരി 29 തിങ്കൾ മുതൽ ഫെബ്രുവരി 4 ഞായർ വരെ അടൂർ-പറന്തൽ അസംബ്ലിസ് ഓഫ് ഗോഡ് കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
ജനുവരി 29 തിങ്കൾ വൈകിട്ട് ആറിനു നടക്കുന്ന പൊതു സമ്മേളനത്തിൽ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് റവ.റ്റി ജെ സാമുവേൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ റവ.ടി ജെ ശാമുവേൽ, റവ.എബ്രഹാം തോമസ്, റവ.കെ ജെ മാത്യു , റവ.ജോർജ് പി ചാക്കോ, റവ. മനോജ് തോമസ് , റവ.മാനുവൽ ജോൺസൻ , റവ. തോമസ് എബ്രഹാം എന്നിവർ മുഖ്യപ്രഭാഷകരാണ്.
