പ്രവാസികളടക്കം ശ്രദ്ധിക്കണം: രണ്ട് കോടി രൂപ വരെ പിഴ ലഭിച്ചേക്കാം, 46 പുതിയ നിയമങ്ങൾ പാസാക്കി യുഎഇ

0

ദുബായ്: ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് തടയാൻ 46ഓളം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി യുഎഇ സാമ്പത്തിക മന്ത്രാലയം. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരം നിയമലംഘനങ്ങൾക്ക് ഒരു കോടി രൂപയോളം പിഴ ഈടാക്കാൻ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. യുഎഇയിൽ ആദ്യമായാണ് ഇത്രയും വലിയ നിയമലംഘനങ്ങൾ ഭേദഗതിയിൽ കൊണ്ടുവരുന്നത്.

46ഓളം നിയമലംഘനങ്ങൾക്ക് ഒരു ലക്ഷം ദിർഹം മുതൽ ഒരു മില്യൺ ദിർഹം വരെ പിഴ ചുമത്താനാണ് തീരുമാനമെന്ന് സാമ്പത്തിക മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി അബ്ദുള്ള അൽ സലാഹ് പറഞ്ഞു. വിൽപ്പന നടത്തിയ ഉൽപ്പനത്തിന് തകരാർ കണ്ടെത്തിയാൽ അത് നിശ്ചിത സമയത്ത് റിപ്പയർ ചെയ്യുന്നതിനോ പരിപാലിക്കുന്നതിനോ വിൽപ്പനാനന്തര സേവനങ്ങൾ നൽകുന്നതിനോ സാധനങ്ങൾ തിരികെ എടുത്ത് റീഫണ്ട് ചെയ്യുന്നതിനോ പരാജയപ്പെട്ടാൽ വിതരണക്കാരൻ 25,000 ദിർഹം പിഴയായി ഒടുക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. സുരക്ഷ, ആരോഗ്യത്തിന്റെയും നിയമ വ്യവസ്ഥകൾ കൃത്യമായി പാലിച്ചില്ലെങ്കിൽ 20,000 ദിർഹം പിഴ ഒടുക്കേണ്ടി വരും.

You might also like