മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; നാലു മരണം
ന്യൂഡല്‍ഹി: മണിപ്പുരിലെ ചുരാചന്ദ്പുര്‍ അതിര്‍ത്തിയില്‍ വൻ സംഘര്‍ഷം. കുക്കി സായുധ സംഘടനയും തീവ്ര മെയ്തെയ് സംഘടനയും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
വെടിവയ്പില്‍ നാലു മെയ്തെയ് വിഭാഗക്കാര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. ബിഷ്ണുപുര്‍, ചുരാചന്ദ്പുര്‍ ജില്ലകളോടു ചേര്‍ന്നുള്ള മലനിരകള്‍ക്കു സമീപം വിറകു ശേഖരിക്കാൻ പോയ നാലു പേരാണ് കൊല്ലപ്പെട്ടത്.
